വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്തുവിട്ടു

വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് അന്വേഷണ സംഘം. അന്വേഷണം നല്ല രീതി യിൽ പുരോഗമിക്കുന്നതായി റൂറൽ എസ്.പി. ആർ കറപ്പസ്വാമി പറഞ്ഞു. കൊല്ലപ്പെട്ട രാജന്റെ ബൈക്ക് കണ്ടെത്താനായിട്ടില്ല. ഉത്തര മേഖല ഡി ഐ ജി രാഹുൽ ആർ നായർ വടകരയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

കൊലപാതകത്തിൽ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. വടകര ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയിൽ രാത്രിയിൽ വ്യാപാരിയായ രാജനെ മരിച്ച നിലയിൽ കാണപ്പെട്ടത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp