കത്ത് വിവാദം അവസാനിക്കുന്നു; ഡി ആര്‍ അനില്‍ രാജിവയ്ക്കും; പ്രതിഷേധം അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിക്കുന്നു. സമവായമായതിനെത്തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു

താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. സമരപരിപാടികള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ചര്‍ച്ചയാണ് ഇന്ന് നടന്നതെന്ന് വി വി രാജേഷും പറഞ്ഞു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. എന്നാല്‍ കോര്‍പറേഷന് മുന്നില്‍ ബിജെപി നടത്തുന്ന സമരം അവസാനിപ്പിക്കുമെന്ന് വി വി രാജേഷ് പറഞ്ഞു. ഹര്‍ത്താല്‍ അടക്കമുള്ള തുടര്‍സമരപരിപാടികള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp