വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന.തുടർച്ചയായ ഇളവിന് ശേഷം വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി. തുടർച്ചയായി ഏഴ് തവണ വില കുറച്ചതിന് ശേഷമാണ് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിച്ചത്. ഇന്ന്( 2023 ജനുവരി ഒന്ന് ഞായറാഴ്ച) 19 കിലോഗ്രാം എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കിലോഗ്രാമിന് 25 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിലെ 19 കിലിഗ്രോം വാണിജ്യ സിലിണ്ടറിന്റെ വില 1,769 ആണ്.

മുംബൈയിൽ 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 1,721 രൂപയും കൊൽക്കത്തയിൽ 1,870 രൂപയുമാണ് ചെന്നൈയിൽ 1,971 രൂപയാണ് വില. 2022 നവംബറിൽ എണ്ണ വിതരണ കമ്പനികൾ നാല് മെട്രോ നഗരങ്ങളിലെ വാണിജ്യ പാചക വാതക സിലിണ്ടറിൻെറ വില 115.5 രൂപ കുറച്ചിരുന്നു. സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലും വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില യഥാക്രമം 91.5 രൂപ 25.50 രൂപ എന്നിങ്ങനെ കുറച്ചു.

2022 ജൂണിന് ശേഷം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഏഴ് തവണ കുറവ് വരുത്തിയിരുന്നു.
2022 ജൂലൈ ആറിനാണ് അവസാനമായി ഗാർഹിക സിലിണ്ടർ വില വർദ്ധിപ്പിച്ചത്. 50 രൂപയുടെ വർധനയാണ് സിലിണ്ടർ വിലയിൽ വരുത്തിയത്. കഴിഞ്ഞ വർഷം നാല് തവണയാണ് ഗാർഹിക ഉപയോഗത്തിനുള്ള വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. എണ്ണ വിപണന കമ്പനികൾ ഈ വർഷം ആദ്യമായി 2022 മാർച്ചിൽ ആണ് സിലിണ്ടറുകളുടെ വില കൂട്ടിയത്. 50 രൂപ വർധിപ്പിച്ചതിന് ശേഷം മെയിലും 50 രൂപയുടെ വർധന വരുത്തിയിരുന്നു.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ വർധനക്കാനുപാതികമായി ആണ് പാചക വാതക സിലിണ്ടർ വിലയിലും മാറ്റങ്ങൾ കൊണ്ടുവരിക.. അതിനാൽ, എണ്ണ വിലയിലെ വർദ്ധനവ് പാചക വാതകത്തിന്റെ വിലയെ ബാധിക്കും. അതേസമയം പാചക വാതക സിലിണ്ടറുകളുടെ വിലവര്‍ധിപ്പിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊതുജനങ്ങൾക്കുള്ള കേന്ദ്രസര്‍ക്കാരിൻെറ പുതുവത്സര സമ്മാനം എന്നായിരുന്നു വിമര്‍ശനം. കോൺഗ്രസിൻെറ ഔദ്യോഗിക ട്വിറ്റര്‍ പേജിലായിരുന്നു വിമര്‍ശനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp