തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തുകയാണ്.
ശിവഗംഗ ജില്ലയിലെ പഴയന്നൂരിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 31 ന് ഒരു കൂട്ടം ആളുകൾ പ്രാദേശിക വിനായഗർ (ഗണേഷ്) ക്ഷേത്രത്തിൽ പൊങ്കൽ ചടങ്ങ് നടത്തി. ജനുവരി 1 ഞായറാഴ്ച മറ്റൊരു വിഭാഗം പൊങ്കൽ ആഘോഷം നടത്താൻ ശ്രമിച്ചതാണ് ഭിന്നതയ്ക്ക് കാരണമായത്. ഇരുവിഭാഗങ്ങൾ തമ്മിൽ ദീർഘകാലമായി ശത്രുത നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊങ്കൽ ആഘോഷത്തിനിടെ ഇരുവിഭാഗവും പരസ്പരം ആക്രമിക്കുന്നത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയും ചെയ്തു. പാണ്ടി, കണ്ണൻ എന്നീ രണ്ട് വ്യക്തികൾ വെവ്വേറെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പളനിപൂർ പൊലീസ് കേസെടുത്ത് ഇരു വിഭാഗത്തിലെയും 38 പേർക്കെതിരെ അന്വേഷണം നടത്തിവരികയാണ്.