പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്. ‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികൾ’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസം ചർച്ചകൾ നടക്കും. 70 രാജ്യങ്ങളിൽ നിന്നുമായി 3,500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയതിന്റെ ഓർമ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.