റെക്കോർഡ് വില്പന; 2022 ൽ വിറ്റത് 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ

2022 ൽ ആഗോളതലത്തിൽ 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ വിറ്റതായി എന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്‌മാർട് ഫോണുകളാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ൽ വിറ്റ 25.34 കോടി ഫോണുകളാണ് വിറ്റത്. അതിനെ അപേക്ഷിച്ച് 11.5 ശതമാനം വർധനവാണ് 2022 ൽ കണക്കാക്കിയത്. ഈ വിഭാഗത്തിൽ 2021 മുതൽ 2026 വരെ 10.3 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2026 ൽ 9990 കോടി ഡോളർ വരുമാനം 41.33 കോടി ഉപയോഗിച്ച ഫോണുകളുടെ വിൽപന വഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പരിസ്ഥിതിക്കും വലിയ നേട്ടമാണ്. ഉപയോഗിച്ച ഫോണുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനാൽ ഇ–മാലിന്യം കുറയ്ക്കാൻ സാധിക്കും.

ഉപയോഗിച്ച് ഫോണുകളുടെ വിപണിയിൽ പ്രീമിയം ഹാൻഡ്സെറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിനാലാണ് വില്‍പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ കൂടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഉപയോഗിച്ച ഫോൺ വിപണിയുടെ കുതിപ്പ് പുതിയ ബ്രാൻഡുകൾക്കും ഫോണുകൾക്കും ഭീഷണിയാകുമെന്നും റിപ്പോർ‍ട്ടുകളുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp