ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് വിവരം പുറത്തുവിട്ടത്. കശ്മീരി പണ്ഡിറ്റുകൾ വംശഹത്യ ദിനമായി കണക്കാക്കുന്ന ജനുവരി 19ന് സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആധാരമാക്കിയാണ് സിനിമ.
നടൻ അനുപം ഖേറും സംവിധായകൻ വിവേക് അഗ്നിഹോത്രിയും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് 33 വർഷം തികയുമ്പോൾ, അതേ വർഷം തന്നെ കശ്മീർ ഫയൽ വീണ്ടും റിലീസിന് എത്തുന്നു.കശ്മീരി പണ്ഡിറ്റുകൾക്ക് ആദരവായി ചിത്രം ജനുവരി 19-ന് റിലീസ് ചെയ്യും. എല്ലാവരും തിയറ്ററിൽ പോയി കാണണം’ എന്നാണ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. ചിത്രം ഇന്ത്യയുടെ ഒസ്കാർ നോമിനേഷൻ പട്ടികയിലും മത്സരിക്കുന്നുണ്ട്.