ബിബിസി ഡോക്യൂമെന്ററിക്കെതിരെ ബ്രിട്ടണിൽ പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസികൾ. ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് മുന്നൂറിലധികം പ്രവാസികളാണ്. ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്‍ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.