പത്താൻ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു.
പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താൻ. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.