കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി; തോൽ‌വിയിൽ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല; നരേന്ദ്രമോദി.

പ്രതിപക്ഷ പ്രതിഷേധം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയചർച്ചക്കുള്ള മറുപടിയിലായിരുന്നു മോദിയുടെ രൂക്ഷ വിമർശനം. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികൾക്കിടയിലും പ്രധാനമന്ത്രി തൻറെ പ്രസംഗം പൂർത്തിയാക്കി.

തന്റെ വാക്കുകൾ ജനം കേൾക്കുന്നുണ്ട്, എല്ലാം ജനങ്ങൾക്ക് മനസിലാകും. പ്രതിഷേധം രാജ്യ താത്പര്യത്തിന് എതിരാണ്. പ്രതിപക്ഷം ചെളി വാരി എറിയുകയാണ്. ചെളിയിൽ താമര ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യവളർച്ച തടഞ്ഞത് കോൺഗ്രസ് ആണ്. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി. കോൺഗ്രസിന് കുടുംബ താത്പര്യം മാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിച്ചു. തോൽ‌വിയിൽ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp