യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം. വിഡിയോയിൽ അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ ചേർക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നിലവിൽ രണ്ട് അൺസ്‌കിപ്പബിൾ പരസ്യങ്ങളാണ് ഓരോ വിഡിയോയിലും ഉണ്ടാവുക. ഈ സംഖ്യയാണ് അഞ്ചാക്കി ഉയർത്താൻ യൂട്യൂബ് പദ്ധതിയിടുന്നത്.
ഓരോ പരസ്യത്തിനും ആറ് സെക്കൻഡ് ദൈർഖ്യമേ ഉണ്ടാകൂ എന്നും 30 സെക്കൻഡിൽ കൂടുതൽ ഉപഭോക്താവിന് വിഡിയോയ്ക്കായി കാത്തിരിക്കേണ്ടി വരില്ലെന്നും യൂട്യൂബ് ഉറപ്പ് നൽകുന്നു.