പയ്യന്നൂർ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം നടന്നത്.
ഇന്നലെ മുരളിയുടെ സമ്മതമില്ലാതെ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നു. സ്ഥലമേറ്റെടുക്കുന്നത് മുരളിയും സംഘവും എതിർക്കാൻ ശ്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്ന് മുരളി ആരോപിച്ചു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.