എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും

എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ അവസാനിക്കും. മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp