ബ്രഹ്മപുരത്തെ മാലിന്യമല നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി സ്‌റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി

ബ്രഹ്മപുരത്തെ മാലിന്യ മല ഇനിയും നീക്കിയില്ലെങ്കില്‍ തീപിടുത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സ്‌റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. തീപിടുത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്‍പറഷന് ആണ്. ബയോ മൈനിങ് പൂര്‍ണ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ ഹരിത ട്രിബ്യൂണലനിന്റെ ചെന്നൈ ബെഞ്ചിന് മുന്‍പാകയൊണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിലാണ് കൊച്ചി കോര്‍പറേഷനടക്കം പ്രതിസ്ഥാനത്തുള്ള ബ്രഹ്മപുരം തീപിടുത്തത്തിന്റെ മുന്നറിയിപ്പ്.

കോര്‍പറേഷന് തന്നെയാണ് ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരാവിദിത്തം. ബ്രഹ്മപുരത്ത് ഇതിനുമുന്‍പുണ്ടായ തീപിടുത്തങ്ങള്‍ക്കുശേഷം ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. ബയോ മൈനിങ് ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്തൊന്നും പൂര്‍ത്തിയാകില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp