സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ

സ്വർണവില കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്.

ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5305 രൂപയിലും പവന് വില 42,440 രൂപയുമായിരുന്നു. അതിന് മുൻപുള്ള രണ്ട് ദിവസവും സ്വർണവില വൻ മുന്നേറ്റമാണ് നടത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 30 രൂപയും ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp