തൃശൂർ ആറാട്ടുപുഴ പൂരം വെടിക്കെട്ടിന് അനുമതി. അനുമതി നൽകിയത് ഹൈക്കോടതി നിർദേശപ്രകാരമാണ്. ഉത്തരവ് ഉത്സവ ക്ഷേത്ര സമിതി സെക്രട്ടറിയുടെ ഹർജിയിലാണ് നടപടി.
ആറാട്ടുപുഴ പൂരത്തിന്റെ വെടിക്കെട്ട് അനുമതിക്ക് ക്ഷേത്രോപദേശകസമിതി നൽകിയ അപേക്ഷ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് നിരസിച്ചിരുന്നു. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ആതിഥേയരായ ശ്രീശാസ്താക്ഷേത്രത്തിൽ മാർച്ച് 28-ലെ കൊടിയേറ്റം, ഏപ്രിൽ രണ്ടിലെ തറയ്ക്കൽ പൂരം, മൂന്നിന് വൈകീട്ട് നടക്കുന്ന പൂരം എന്നിവയ്ക്കാണ് വെടിക്കെട്ട് ഉണ്ടാകാറ്.
അപേക്ഷ നിരസിച്ച സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സമിതി സെക്രട്ടറി കെ. രഘുനന്ദനൻ ഇന്നലെ പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇന്ന് അനുകൂല നടപടിയും ലഭിച്ചത്. മുൻകാലങ്ങളിൽ വെടിക്കെട്ട് നിരസിച്ച സന്ദർഭങ്ങളിൽ കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സെക്രട്ടറി പറഞ്ഞു.