ശതാബ്ദിയുടെ നിറവിൽ വൈക്കം സത്യാഗ്രഹം. വിപുലമായ പരിപാടികളാണ് സർക്കാരും, പ്രതിപക്ഷവും ആവിഷ്കരിച്ചിരിക്കുന്നത്. കെപിസിസിയുടെ ആഘോഷപരിപാടികൾക്ക് മലികാർജുൻ ഖർക്കേ ഇന്ന് തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയനും – തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഏപ്രിൽ ഒന്നിന് സർക്കാർ ആഘോഷം ഉദ്ഘാടനം ചെയ്യും.
സവർണ്ണ നാടുവാഴികളിൽ നിന്നും വഴിനടക്കാനുള്ള അവകാശത്തിനായി കീഴാളജനത നടത്തിയ പോരാട്ടത്തിന് 100 വയസ്സ്. ടി പി മാധവൻ, ഫാദർ സിറിയക്ക് വെട്ടിക്കപ്പള്ളി, കെ കേളപ്പൻ, കെ.പി. കേശവമേനോൻ എന്നിവർ മുൻനിരപോരാളികൾ. കരുത്തായി ഒരേ ഒരു തന്തൈ പെരിയോരും.
ഒരു മാസത്തിനുള്ളിൽ സമരം ദേശീയ ശ്രദ്ധ നേടി. പ്രശ്ന പരിഹാരത്തിനായി ഇണ്ടൻ തുരുത്തി മനയിലേക്ക് മഹാത്മാഗാന്ധി നേരിട്ടെത്തി. പക്ഷേ നമ്പൂതിരി ഗാന്ധിയുടെ ആവശ്യം നിരസിച്ചു.
603 ദിവസത്തെ പോരാട്ടത്തിന് ഒടുവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വഴിയിൽ അവർണർക്ക് കല്പിച്ച വിലക്ക് പിൻവലിച്ചു. കേരളം കണ്ട
ഏറ്റവുംവലിയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വിജയം.
കെപിസിസിയുടെ വൈക്കം സത്യാഗ്രഹ ശതബ്ദി ആഘോഷങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മലികാർജുൻ ഖർകേ ഇന്ന് ഉദ്ഘാടനംചെയ്യും. ഏപ്രിൽ ഒന്നിനാണ് 603 ദിവസം നീണ്ട് നിൽക്കുന്ന സർക്കാർ ആഘോഷങ്ങൾക്ക് തുടകമാകുക.