ദേശീയ നേതൃത്വത്തിൽ ആധിപത്യം നിലനിർത്താൻ തീരുമാനിച്ച് രാഹുൽ വിഭാഗം. രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകില്ല. അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. അധ്യക്ഷ സ്ഥാനം പിന്നീട് രാഹുൽ ഗാന്ധിക്ക് ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് ആകുന്നതാണ് ഉചിതമെന്നാണ് രാഹുൽ വിഭാഗത്തിന്റെ വിലയിരുത്തൽ. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും.