ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ; 25 ഓളം വിമാന സർവ്വീസുകളെ ബാധിച്ചു

ഡൽഹിയിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടി. ലഖ്‌നൗ, ജയ്പൂർ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങൾ തിരിച്ച് വിട്ടത്. 

ബുധനാഴ്ചയും മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകി വീണുവെന്നാണ് റിപ്പോർട്ട്. മഴ പെയ്തതോടെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്‌സ് 170 ആയിട്ടുണ്ട്.

ഐഎംഡി ബുള്ളറ്റിൻ പ്രകാരം ഡൽഹിയിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയിലേക്ക് താഴ്ന്നു. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp