ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയില്‍ ഇരു ടീമിനും പരമ്ബര നിര്‍ണായകമാണ്. വിവിധ ടി-20 ലീഗുകളില്‍ കളിച്ച സൂപ്പര്‍ താരം ടിം ഡേവിഡ് ഓസ്ട്രേലിയക്കായി അരങ്ങേറിയേക്കും.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതിനു ശേഷം ആരോന്‍ ഫിഞ്ചിന്‍്റെ ആദ്യ മത്സരമാണ് ഇത്. ടി-20യില്‍ നിലവിലെ ചാമ്ബ്യന്മാരായ ഓസ്ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിന്‍്റെ ഡ്രസ് റിഹേഴ്സലാണ് ഈ പരമ്ബര. ഫിഞ്ചിന്‍്റെ പിന്തുണയുള്ള മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിന്‍്റെ പ്രകടനം ഏറെ പ്രാധാന്യത്തോടെ വിലയിരുത്തപ്പെടും. ടി-20 ശൈലിക്ക് പറ്റിയ ബാറ്റിംഗ് അല്ലെന്ന നിരീക്ഷണങ്ങള്‍ തിരുത്തുകയാണ് സ്‌മിത്തിന്‍്റെ ലക്ഷ്യം. ടിം ഡേവിഡിന്‍്റെ ഓസ്ട്രേലിയന്‍ അരങ്ങേറ്റമാണ് ഏറെ ശ്രദ്ധേയം. ലോകമെമ്ബാടുമുള്ള ടി-20 ലീഗുകളില്‍ കളിച്ച്‌, ഒരു സൂപ്പര്‍ താര പരിവേഷം നേടിക്കഴിഞ്ഞ ടിം എതിരാളികള്‍ക്ക് വെല്ലുവിളിയാകുമെന്നുറപ്പ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ശ്രദ്ധേയമായ മറ്റൊരു പേര്. ബിഗ് ബാഷ് ലീഗിലും രാജ്യാന്തര ടീമിലും ഇതിനകം മികച്ച പ്രകടനങ്ങള്‍ നടത്തിയ യുവതാരം അസാമാന്യ പ്രകടനങ്ങള്‍ നടത്തുമെന്നാണ് വിലയിരുത്തല്‍. പരുക്കേറ്റ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ പുറത്തിരിക്കുമ്ബോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് വിശ്രമം അനുവദിച്ചു.

മറുവശത്ത് ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസുകളില്ല. ഋഷഭ് പന്തോ ദിനേശ് കാര്‍ത്തികോ എന്നതും അശ്വിനോ അക്സറോ എന്നതുമാവും ചോദ്യം. ടി-20 ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ്ബൈ താരമായി ഉള്‍പ്പെട്ട ദീപക് ചഹാര്‍ ഓസ്ട്രേലിയക്കെതിരെ കളിക്കും. ലോകകപ്പിലെ മറ്റൊരു സ്റ്റാന്‍ഡ്ബൈ താരമായ മുഹമ്മദ് ഷമിയ്ക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഉമേഷ് യാദവും ഓസ്ട്രേലിയക്കെതിരായ പരമ്ബരയില്‍ ടീമിലിടം നേടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp