സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പട്ടയിടങ്ങളിൽ അതിശക്തമായ മഴ തുടരും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ മധ്യ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണം.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp