കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ ഹൈബ്രീഡ് സ്കൂൾ ആകുന്നു

പെരുവ: വേദിക്ക് ഇ സ്കൂൾസ് പഠനരീതി ഇനി മുതൽ സരസ്വതി വിദ്യാമന്ദിറിലും.കോട്ടയം ജില്ലയിലെ ആദ്യ ഹൈബ്രീഡ് സ്കൂളായി സരസ്വതി വിദ്യാമന്ദിർ മാറി.
അടുത്ത അധ്യയന വർഷം മുതൽ കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ആരംഭിക്കുന്ന ‘വേദിക്ക് ഇ. സ്കൂൾസ് ‘ൻ്റെ ലോഞ്ചിംഗ് ഉത്ഘാടനം തിങ്കളാഴ്ച മുൻ ഹരിയാന ചീഫ് സെക്രട്ടറി ഡോ: ജി. പ്രസന്നകുമാർ l AS നിർവ്വഹിച്ചു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എം.ജി.യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായിരുന്ന ഡോ: ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
ശ്രീ സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ റിട്ട: ഡെപ്യൂട്ടി കളക്ടർ പി.ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ല ഉപാധ്യക്ഷൻ പി.വേണുഗോപാൽ ആശംസകൾ അർപ്പിച്ചു.
വിദ്യാലയങ്ങളിലെ ആറാംക്ലാസ്സ് മുതൽ ഉള്ള കുട്ടികളെ നീറ്റ്, എൻ.ഡി.എ ,ജെ ഇ ഇ ,സിവിൽ സർവ്വീസ് തുടങ്ങിയ മേഖലകളിലെ പരീക്ഷകൾക്ക് തയ്യാറാക്കുവാനും ,വിദ്യാഭ്യാസ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് കുട്ടികളെ വളർത്തിയെടുക്കുവാനും ഉതകുന്ന ഏറ്റവും ന്യൂതനമായ പഠന രീതിയാണ് വേദിക്ക് ഇ- സ്കൂൾസ്.
വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ വ്യക്തിത്തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രോഗ്രാം കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാണ്.
വേദിക്ക് ഇ.സ്കൂളിൻ്റെ കോട്ടയം ജില്ലയിലെ ആദ്യത്തെ ഹൈബ്രീഡ് സ്കൂൾ ആയി ശ്രീ സരസ്വതി വിദ്യാമന്ദിർ മാറി. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ആർ രജ്ഞിത്ത്, മാനേജർ കെ.റ്റി.ഉണ്ണികൃഷണൻ, സ്കൂൾ ട്രൈനിംഗ് കോഡിനേറ്റർ എം.എസ് ശ്രീദേവി എന്നീവർ സംസാരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp