പടിവാതുക്കൽ വിഷു; വേനൽ ചൂടിലും വാടാതെ സജീവമായി വിഷു- പെരുന്നാൾ വിപണി

സംസ്ഥാനത്തെ വേ​ന​ൽ ചൂ​ടി​ലും വാ​ടാ​തെ വി​ഷു-​പെ​രു​ന്നാ​ൾ വി​പ​ണി. ഇത്തവണ ഈസ്റ്ററും വി​ഷു​വും റംസാനും ഒ​ന്നി​ച്ചു​വ​ന്ന​തും ക​ച്ചവ​ട​ത്തി​ൽ ന​ല്ല ഉ​ണ​ർ​വു​ണ്ടാ​ക്കി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെയിലാണെങ്കിലും വിപണി സജീവമാണ്. വി​പ​ണി​യി​ൽ തി​ര​ക്കി​നും കു​റ​വി​ല്ല.

രാ​വി​ലെ ഒ​മ്പ​ത​​ര​യോ​ടെ സ​ജീ​വ​മാ​കു​ന്ന വ്യാപാരം രാത്രി വൈകി വരെ നീളും. തിരുവനന്തപുരം ചാല, പാളയം മാർക്കറ്റ്, കോഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വ് തുടങ്ങിയ സ്ഥലങ്ങളിൽ രാ​ത്രിയിലും തിരക്കാണ്. ന​ഗ​ര​ങ്ങളിലെ മാ​ളു​ക​ളി​ലും മ​റ്റു വ്യാ​പാ​ര​ത്തെ​രു​വു​ക​ളി​ലും രാ​വേ​റെ വൈ​കി​യും ആ​ളു​ക​ളെ​ത്തു​ന്നു.

രാ​ത്രി​യാ​വു​ന്ന​തോ​ടെ വിഷു പെ​രു​ന്നാ​ൾ​ക്ക​ച്ച​വ​ട​ത്തി​ന്റെ തി​ര​ക്കാ​ണ്. നോ​മ്പു​തു​റ​ന്ന ശേ​ഷം കുടുംബസമേതം ആ​ളു​ക​ൾ ന​ഗ​ര​ത്തി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്. കണിക്കൊന്ന, പൂക്കൾ, വസ്ത്രങ്ങൾ, വിഗ്രഹം, പഴങ്ങൾ തുടങ്ങിയവ വാങ്ങാനാണ് ചാല കമ്പോളത്തിലെ തിരക്ക്. കൂടാതെ പലതരത്തിലുള്ള കൃഷ്ണവിഗ്രഹങ്ങളാണ് വിപണിയിലുള്ളത്. കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും നിർമിച്ചവയാണ് വിഗ്രഹങ്ങളിലേറെയും.

അടുത്തദിവസങ്ങളിൽ വിഷുക്കണിക്കുള്ള വിഭവങ്ങൾ തെരുവോരത്ത് നിറയും. കണിവെള്ളരി, ഇടിച്ചക്ക, കണിക്കൊന്ന, കുലയോടു കൂടിയ മാങ്ങ എന്നിവ കൂട്ടത്തിലുണ്ടാകും. വിഷുവിനു തലേന്ന് വിൽപ്പനയും വിലയും കൂടുന്നതാണ് പതിവ്. കമ്പോളത്തിൽ പൂവിനുള്ള ആവശ്യക്കാരും വിലയും കൂടാനിടയുണ്ട്.

തെ​രു​വു ക​ച്ച​വ​ട​വും ത​കൃ​തിയാണ്. പ​തി​വു​പോ​ലെ വ​സ്ത്ര​വി​പ​ണി​യി​ലാ​ണ് ത​രം​ഗം. ചെ​റി​യ ബ​ജ​റ്റി​ൽ എല്ലാം ല​ഭ്യ​മാ​ണ്. വി​ഷു​വി​ന് മു​ണ്ടു​ടു​ക്ക​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹ​ര​മാ​യി​ട്ടു​ണ്ട്. മു​ണ്ട് വി​പ​ണി​യി​ൽ വി​ഷു​വി​ന് പ്ര​ത്യേ​ക ഉ​ണ​ർ​വു​ണ്ട്.

കൊ​യ​ൻ​കോ ബ​സാ​റി​ലും കോ​ർ​ട്ട് റോ​ഡി​ലും അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. രാ​ത്രി ഒ​മ്പ​തു​മു​ത​ൽ രാ​വി​ലെ പ​ത്തു​വ​രെ മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. തെ​രു​വി​ന് സു​ര​ക്ഷ​യു​മാ​യി പൊ​ലീ​സും ക​ച്ച​വ​ട​ക്കാ​രും കൈ​കോ​ർ​ത്ത് സേ​വ​ന​ത്തി​ലു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് വി​ഷു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് ഇ​ര​ട്ടി​യാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കൂടാതെ സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.

വിഷുവിനും റംസാനും സ്‌പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp