സംസ്ഥാനത്ത് താപനില ഏറ്റവും ഉയർന്ന നിലയിൽ. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. മാർച്ച് 12 നായിരുന്നു 42 ഡിഗ്രി രേഖപ്പെടുത്തിയത്.
ഉച്ച സമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയർന്ന് നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.
തുടർച്ചയായി താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു. കടുത്ത ക്ഷീണവും നിർജലീകരണവുമെല്ലാം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ കരുതുന്നത്.