അമ്മയുടെ കുറ്റം പറയാൻ അമ്മൂമ്മയ്ക്കരുകിലേക്ക് 130 കി.മീ സൈക്കിളോടിച്ച് പതിനൊന്ന്കാരൻ..

ബെയ്ജിംഗ്:ചൈനയിലാണ് സംഭവം. അമ്മയുമായി വഴക്കടിച്ച പതിനൊന്നുകാരൻ അമ്മയുടെ കുറ്റം അമ്മൂമ്മയെ കണ്ട് പറയാൻ സൈക്കിളോടിച്ച് പോയത് 130 കി.മീ..അതും 24 മണിക്കൂർ സമയം കൊണ്ട്.
ചൈനയിലെ സെജ്യാംഗ് പ്രവിശ്യയിലാണ് ഈ ബാലൻ്റെ അമ്മൂമ്മ വീട്. അമ്മൂമ്മയുടെ വീടെത്താൻ ഒരു മണിക്കൂർ മാത്രം അവശേഷിക്കവേ തളർന്നു വീഴുകയായിരുന്നു കുട്ടി.പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഈ സാഹസികകഥകളുടെ കെട്ടഴിഞ്ഞത്.
കുട്ടി ,പേടിപ്പിക്കുവാനായി അമ്മൂമ്മ വീട്ടിൽ പോയി പരാതിപ്പെടുമെന്ന് പറയാറുണ്ടെന്നും എന്നാൽ അത് യാഥാർത്ഥ്യമാകുമെന്ന് അറിഞ്ഞില്ലെന്നും കുട്ടിയുടെ അമ്മ ചാനലുകളോട് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp