‘ചരിത്രമാകാൻ’ …; കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍

കേരളത്തിലെ ഏറ്റവും വലിയ ആഞ്ജനേയ പ്രതിമ തൃശൂരില്‍. പൂങ്കുന്നം ശ്രീ സീതാരാമ സ്വമി ക്ഷേത്രത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്രയിൽ നിന്ന് എത്തിച്ച പ്രതിമ ഭക്തർ വരവേറ്റു. 35 അടി ഉയരമുള്ള പ്രതിമ ഒറ്റക്കല്ലിലാണ് കൊത്തിയെടുത്തത്. 20 അടി ഉയരത്തിലുള്ള പീഢത്തിൽ സ്ഥാപിക്കുന്നതോടെ ഉയരം 55 അടിയാകും. വലതുകൈകൊണ്ട് അനുഗഹിച്ചും ഇടതുകൈയിൽ ഗദ കാലിനോട് ചേർത്തതും നിക്കുന്ന വിധത്തിലാണ് പ്രതിമ.

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.സുബ്രഹ്മണ്യ ആചാരി എന്ന ശിൽപിയാണ് പ്രതിമ നിർമ്മിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നും പ്രതിമയെ റോഡ് മാർ​ഗമാണ് ക്ഷേത്രത്തിലെത്തിച്ചത്. ജില്ലാ കളക്ടർ കൃഷ്ണ തേജയും കല്യാൺ കുടുംബവും വൻ ജനാവലിയും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 24 നാണ് ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

പ്രതിമയ്ക്കും ആന്ധ്രാപ്രദേശിൽ നിന്ന് തൃശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനും ഏകദേശം 75 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ.ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധിരം ശില്‍പികളുടെ സഹായത്തോടെയാണ് പ്രതിമയുടെ നിര്‍മ്മാണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp