ലാപ്ടോപ്പ് മാത്തപ്പ്, കിറ്റ്കാറ്റ് , അവതാർ..; വിഷുക്കാലത്തെ പടക്ക വിപണി സജീവം

വിഷുവിന് രണ്ടു നാള്‍ മാത്രം ശേഷിക്കെ വിപണി കൈയ്യടക്കി പടക്ക കച്ചവടം. പാലക്കാടും മലബാർ മേഖലകളിലും പടക്ക വിപണി കൂടുതൽ സജീവമാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ പടക്കങ്ങൾ വാങ്ങാൻ അയൽ ജില്ലക്കാർ വരെ എത്തുന്നു. ലാപ്ടോപ്പ് മാത്തപ്പ് ചട്ടി പൂക്കുറ്റി, അവതാർ പൂക്കുറ്റി ആനമയിൽ ഒട്ടകം തുടങ്ങിയാവാണ് ഇക്കാലത്തെ പടക്ക വിപണിയിലെ മുൻനിരക്കാർ. പറക്കും പടക്കങ്ങളാണ് ഇത്തവണത്തെ പ്രത്യേകത ഫ്രീഫയര്‍, കിറ്റ്കാറ്റ് , അവതാര്‍ ഇങ്ങനെ തുടങ്ങുന്നു പടക്കങ്ങളുടെ പേരുകള്‍.

പുക കുറഞ്ഞതും കൈയ്പൊള്ളാത്തതുമായ പടക്കങ്ങള്‍ക്കാണ് ഇത്തവണ ആവശ്യക്കാരേറെ.30 രൂപ വിലയുള്ള പൊട്ടാസ് പടക്കങ്ങള്‍ മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന പടക്കങ്ങളാണ് വിപണിയിലുള്ളത്. തീ കൊളുത്തുമ്പോള്‍ പറക്കുന്ന ഡാന്‍സിങ് ബട്ടര്‍ഫ്ലൈയും ചൂളമടിച്ച് കറങ്ങുന്ന ചക്രവുമാണ് ഈ വിഷുവിന്റെ സ്പെഷ്യല്‍സ്. പല നിറങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍, ആകാശം കീഴടക്കുന്ന ഫാന്‍സി ഷോട്ട്സുകള്‍. ഒരു ഷോട്ട് മുതല്‍ 1000 ഷോട്ട് വരെയുുള്ള പടക്കങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു.

കൂള്‍ ഫയറും മാജിക് പീകോക്കും ഇതില്‍പ്പെടുന്നു. ചെണ്ടമേളം , ടോക്കിങ് ടോം, ടോക്കിങ് ആന്‍ജെല തുടങ്ങി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പടക്കങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. പടങ്ങൾ വളരെ വില കുറിച്ചാണ് വിൽക്കുന്നത്. മൊത്ത വിലയ്ക്ക് കുറഞ്ഞ് ലഭിക്കുന്നതിനാൽ മറ്റ് ജില്ലയിലെ ആളുകളും വാങ്ങാൻ എത്തും. കൊവിഡ് പ്രതിസന്ധി മാറിയെങ്കിലും ഇത്തവണ പുത്തൻ പ്രതീക്ഷയിലാണ് കച്ചവടക്കാർ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp