കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ, വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും കടന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതാണ് തിരുത്തികുറിച്ചത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയര്‍ന്നും റെക്കോര്‍ഡിട്ടിരിക്കുകയാണ്.

വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp