റമദാൻ പ്രമാണിച്ച് ദുബായിൽ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ നിർദേശം നൽകി ഗവൺമെന്റ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ദുബായ് സർക്കാർ ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാഴ്ച ജീവനക്കാർക്ക് വിതരണം ചെയ്യും. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉത്സവ വേളകൾ പൂർണ്ണമായും ആസ്വദിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ജീവനക്കാർക്ക് ഈദുൽ ഫിത്തറിന് മുമ്പ് ഏപ്രിൽ മാസത്തെ ശമ്പളം നൽകണമെന്നാണ് അവർ മുന്നോട്ട് വെച്ചത്.