കിഴക്കേ കോട്ടയിൽ വൻ തീപിടുത്തം; കടകൾ കത്തിനശിച്ചു; ആളപായമില്ല.

തിരുവനന്തപുരം കിഴക്കേകോട്ട ബസ് വെയ്റ്റിംഗ് ഷെഡിന്റെ സമീപത്തെ വൻ തീപിടുത്തം. അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയർ ഫോഴ്സ് അധികൃതർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ്. ചായക്കടയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിത്തെറിച്ചതിന് റിപോർട്ടുകൾ ഉണ്ടെകിലും സ്ഥിരീകരണമില്ല. എത്രയും വേഗം തീ അണയ്ക്കുക എന്നതാണ് ഫയർ ഫോഴ്‌സിന്റെ മുന്നിലുള്ള പ്രാഥമിക നീക്കം. ഇതുവരെ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫയർ ഫോഴ്‌സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീ പിടുത്തം നിയന്ത്രിക്കാൻ മുൻ നിരയിലുണ്ട്. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകൾ വേഗത്തിൽ നീക്കം ചെയ്തത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ കാരണമായി. കൂടുതൽ കടകളിലേക്ക് തീ പടർന്നത് രൂക്ഷമായ പുകശല്യം ഉണ്ടാകാൻ കാരണമായി. അത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. തിരുവനതപുരം നഗരത്തിൽ ഏറ്റവും അധികം ആളുകളുള്ള പ്രദേശങ്ങളിൽ ഒന്നാണ് കിഴക്കേകോട്ട.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp