ഒഴിവാക്കാം, ഈ സണ്‍സ്‌ക്രീന്‍ പിഴവുകള്‍; അറിയേണ്ടതെല്ലാം

ചൂടുകാലത്ത് ചൂടപ്പം പോലെ വിപണിയില്‍ വിറ്റുപോകുന്ന ഒന്നാണ് സണ്‍സ്‌ക്രീനുകള്‍. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ധൃതി പിടിച്ച് സണ്‍്‌സ്‌ക്രീന്‍ വാങ്ങുമ്പോള്‍ പലരും ചില പിഴവുകള്‍ വരുത്താറുണ്ട്. ഇവ ചര്‍മ്മത്തെ കൂടുതല്‍ കുഴപ്പത്തിലാക്കും. നിര്‍ബന്ധമായും ഒഴിവാക്കേണ്ട സണ്‍സ്‌ക്രീന്‍ പിഴവുകള്‍ ഏതൊക്കെയെന്ന് നോക്കാം.

പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പോ വെയിലത്തിറങ്ങി നില്‍ക്കുമ്പോഴോ സണ്‍സ്‌ക്രീന്‍ ഇടുന്നത്

നല്ല വെയിലത്തേക്ക് നിങ്ങള്‍ ഇറങ്ങിക്കഴിഞ്ഞ ശേഷമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്. എവിടെയെങ്കിലും പോകാനിറങ്ങുമ്പോള്‍ അതിന് 20 മിനിറ്റ് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടിയിരിക്കണം.

സണ്‍സ്‌ക്രീന്‍ വളരെ കുറച്ച് അളവില്‍ മാത്രം പുരട്ടുന്നത്

വളരെ കുറച്ച് മാത്രം സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ല. രണ്ടോ മൂന്നോ വിരലുകളില്‍ സണ്‍സ്‌ക്രീന്‍ കൊണ്ട് ഒരു വര വരച്ചശേഷം അവ പൂര്‍ണമായും മുഖത്ത് പുരട്ടുകയാണ് വേണ്ടത്.

ചെവിയിലും കഴുത്തിലും കൈയിലും സണ്‍സ്‌ക്രീന്‍ പുരട്ടാതെ ഇരിക്കുന്നത്

മുഖത്ത് മാത്രമല്ല കഴുത്തിലും കൈയിലും ചെവിയ്ക്ക് പിന്നിലും കഴുത്തിന് പിന്നിലും എന്നുവേണ്ട നേരിട്ട് സൂര്യന്റെ താപമേല്‍ക്കുന്ന എല്ലാ ശരീരഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ ഇടേണ്ടതുണ്ട്.

കനത്ത വെയിലത്ത് പോകുമ്പോള്‍ സണ്‍്‌സ്‌ക്രീന്‍ റീ അപ്ലൈ ചെയ്യാതിരിക്കുന്നത്

ഒരു ദിവസം ഒരുനേരം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചത് കൊണ്ട് മാത്രം പരിപൂര്‍ണ സംരക്ഷണമായി എന്ന് ഉറപ്പിക്കാനാകില്ല. രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടി നല്‍കേണ്ടതുണ്ട്.

മഴക്കാറോ തണലോ ഉണ്ടെന്ന് കരുതി സണ്‍സ്‌ക്രീന്‍ ഇടാതിരിക്കുന്നത്

വെയില്‍ കുറവുണ്ട് എന്ന് വിചാരിച്ച് സണ്‍്‌സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാതിരിക്കുക. എല്ലാ സമയത്തും ചര്‍മ്മത്തിന് സംരക്ഷണം ആവശ്യമാണെന്ന് മനസിലാക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp