ഇടിവ് നിന്നു; സ്വർണവിലയിൽ വീണ്ടും വർധന

അന്താരാഷ്ട്ര സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി ഔൺസിന് 1993 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ സ്വർണത്തിന് ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5565 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 44,520 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിച്ചത്..

ഇന്ന് സ്വർണം ​ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിൻ‌റെ കേരളത്തിലെ ഇന്നത്തെ ഔദ്യോ​ഗിക വില 5585 രൂപയും പവന് 44680 രൂപയുമാണ്. ‌ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4640 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നത്.ക​ഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 320 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് ഇന്നത്തെ വർ‌ധന. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ ഉയർന്ന് 81 രൂപയിലാണ് വ്യാപാരം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp