‘ഇത് എന്റെ ആത്മീയയാത്ര’; മൻ കീ ബാത്ത് നൂറാം പതിപ്പിൽ പ്രധാനമന്ത്രി


മൻ കീ ബാത്ത് പൗരന്മാരുടെ നന്മയ്ക്കായുള്ള ഒരു സംവാദമെന്ന് നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രനമോദി. ഇത് തന്റെ ആത്മീയയാത്രയാണ്, നൂറാം അധ്യായത്തിൽ ജനങ്ങളുടെ നന്മയും പ്രതികരണത്തിലെ മേന്മയും ഉൾക്കൊള്ളുന്നു. മൻ കീ ബാത്തിന്റെ ഒരോ അധ്യായവും പ്രത്യേകത ഉള്ളതാണ്. ലഭിച്ച എല്ലാ സന്ദേശങ്ങളെയും ഉൾക്കൊള്ളാൻ ഇതുവരെ ശ്രമിച്ചിട്ടുണ്ട്. അശയ സംവാദത്തിന്റെ വലിപ്പ ചെറുപ്പമില്ലാത്ത ഒരു മാധ്യമമായി മൻ കീ ബാത്ത് മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ദില്ലിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണ്. താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻകി ബാത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിച്ചു.

സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. അഭിനന്ദനങ്ങൾ പ്രചോദനമാണ്. നല്ല സന്ദേശങ്ങളുമായി മൻ കി ബാത്ത്‌ മുൻപോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp