ടൗണിലെ പെയിന്റ് കടയായ മേമന ട്രേഡേഴ്സ്, തൊട്ടടുത്ത സ്പെയർ പാർട്സ് കടയായ ഷബീബ ഓട്ടോ സ്പെയർസ് എന്നീ സ്ഥാപനങ്ങളിലാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
കൽപ്പറ്റയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.
കടകൾ രണ്ടും പൂർണ്ണമായി കത്തിനശിച്ചു.
മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.