ആദ്യം മുന്നിൽ നിന്നവർ പിന്നിലാവുന്നത് കണ്ടിട്ടുണ്ട്, പുറത്തു വരുന്നത് ആദ്യ സൂചന മാത്രം; വി മുരളീധരൻ

കര്‍ണാടകയില്‍ നിന്ന് ഒരു ഫലവും പുറത്തു വന്നിട്ടില്ലെന്ന് വി മുരളീധരൻ. പുറത്തു വരുന്നത് ആദ്യ സൂചന മാത്രമാണ്. ആദ്യം മുന്നിൽ നിന്ന് പിന്നിലാവുന്നത് നേരത്തേ കണ്ടതാണ്. തെരഞടുപ്പ് ഫലം വന്ന ശേഷം ബി.ജെ. പി മറുപടി പറയുമെന്ന് അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്താണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം പുറത്ത് വന്ന സാഹചര്യത്തിലാണ് വി മുരളീധരന്റെ വാക്കുകള്‍.

ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 73 സീറ്റിലും ജെഡിഎസ് 29 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മോദി പ്രഭാവം കര്‍ണാടകയില്‍ ഫലത്തിലെത്തിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.

ഇതിനിടെ കർണാടകയിൽ വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് കോൺ​ഗ്രസ്. തങ്ങളുടെ എം.എൽ.എമാരെ എത്രയും വേ​ഗം ബം​ഗളൂരുവിലെത്തിക്കാനാണ് നീക്കം. ഓപ്പറേഷൻ താമര എന്ന പേരിലുള്ള ബിജെപിയുടെ കുതിരക്കച്ചവടം ഇത്തവണയെങ്കിലും ഫലപ്രദമായി തടയുകയാണ് കോൺ​ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഭരണം നിർണയിക്കുന്നത് 44 സീറ്റുകളാണ്. അതിൽ തന്നെയാണ് കോൺ​ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗം നാളെ ചേരും.

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp