കാഞ്ഞിരമറ്റം: ഗാമാ ജംഗ്ഷനിൽ ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് നാട്ടുകാരിൽ ഭീതി വിതക്കുന്നു. മരം മുറിക്കുന്നതിനിടെ ലൈൻ വലിഞ്ഞാണ് പോസ്റ്റ് ഒടിഞ്ഞത്.അടിഭാഗം പൊട്ടിയ പോസ്റ്റ് ഒരു മരത്തടി കൊണ്ട് താങ്ങി നിർത്തിയിരിക്കയാണ്. അധികൃതർ ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.