ഹ്യൂമൻ റൈറ്റ്സ് വാച്ച് അവതരിപ്പിച്ച സമീപകാല റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തമാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. “അഫ്ഗാനിസ്ഥാൻ വലിയ തോതിൽ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിൽ ഒന്നാണ് ഇപ്പോൾ അവിടെ നടക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.”
എൻജിഒകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് നിരോധിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ. 875,000 കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. “രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ് ഇതിൽ 875,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവും നേരിടുന്നുണ്ട്. സ്ത്രീകളും പെൺകുട്ടികളും ഏറ്റവും ആരോഗ്യസ്ഥിതിയിലും അപകടകരമായ അവസ്ഥ നേരിടുകയാണ് എന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, ഈ അവസ്ഥയിൽ അവർ നേരിടുന്ന കനത്ത അവഗണയും അഫ്ഗാനികളെ ദരിദ്രത്തിലേക്ക് തള്ളിയെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. “അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഭീതിയുണ്ടാക്കുന്നതാണ്. ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ഏഴ് രാജ്യങ്ങളിൽ ഒന്നാണ് അഫ്ഗാനിസ്ഥാനെന്ന് നേരത്തെ ലോകബാങ്ക് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, ഹെയ്തി, നൈജീരിയ, സൊമാലിയ, ദക്ഷിണ സുഡാൻ, യെമൻ എന്നിവയാണ് ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഏഴ് രാജ്യങ്ങൾ.