പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനയിലാണ് സംഭവം. കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെതം പത്. പുലർച്ചെ കരച്ചിൽ കേട്ട അയൽവാസികൾ ആണ് കുഞ്ഞിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി, കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മുലപ്പാൽ സഹിതം കൊടുത്തിട്ടുമുണ്ട്. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.