രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ: യാത്രയെ പരിഹസിച്ച എസ്എഫ്ഐയുടെ ബാനർ നീക്കി.

കൊച്ചി : രാജ്യം ഭരിക്കുന്ന ബിജെപി പരത്തുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരിണതഫലമാണ് എല്ലാ മേഖലയിലെയും തകർച്ചയും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്നു രാഹുൽ ഗാന്ധി .

ഭാരത് ജോഡോ യാത്ര’യ്ക്ക്  അരൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പിഎച്ച്ഡിക്കാർക്കു പോലും തൊഴിൽ ലഭിക്കാത്ത സ്ഥിതിയാണെങ്കിലും ലോകത്തെ രണ്ടാമത്തെ അതിസമ്പന്നൻ ഇന്ത്യക്കാരനാണ്.

രാജ്യത്തെ 5 അതിസമ്പന്നരുടെയും ഏറ്റവും അടുത്ത വ്യക്തി നമ്മുടെ പ്രധാനമന്ത്രിയാണ്.മറുവശത്തു ജനം അതിരൂക്ഷമായ വിലക്കയറ്റത്തതാൽ പൊറുതി മുട്ടുകയാണ്. ഇന്ത്യയുടെ ആയിരക്കണക്കിന് ഏക്കർ മണ്ണാണു ചൈന കയ്യടക്കിയത്. എന്നാൽ ,പ്രധാനമന്ത്രി അവകാശപ്പെടുന്നത് ആരും ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നാണ്

ന്യൂഡൽഹിയുടെ വലുപ്പമുള്ള സ്ഥലം കയ്യടക്കി ചൈന അതിനു മുകളിൽ ഇരിക്കുകയാണ്. രാജ്യം ദുർബലമാകുന്നു. ന്യൂഡൽഹിയുടെ വലുപ്പമുള്ള സ്ഥലം കയ്യടക്കി ചൈന അതിനു മുകളിൽ ഇരിക്കുകയാണ്. രാജ്യം ദുർബലമാകുന്നു. ഇന്ത്യയിലെ ജനങ്ങൾ വിഭജിക്കപ്പെടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp