മലപ്പുറം വാണിയമ്പലത്ത് എംഡിഎംഎയുമായെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. പുല്ലങ്കോട് ചൂരപിലാൻ വീട്ടിൽ മുഹമ്മദ് നിഹാൽ (23) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 26.2 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
വണ്ടൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാണിയമ്പലം റെയിൽവേ സ്റ്റേഷന് മുൻ വശത്തുള്ള പബ്ലിക് റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. മുഹമ്മദ് നിഹാൽ BSc MIT (radiology) മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ബാംഗ്ലൂരിലാണ് പ്രതി പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.