സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഓർമയായി

പ്രശസ്ത സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഇന്നലെ പുലർച്ചെ അന്തരിച്ചു. -86 വയസായിരുന്നു. ആകാശവാണി തൃശൂർ നിലയം പ്രക്ഷേപണം ചെയ്തിരുന്ന നിരവധി ലളിതഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. 

മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഗീത സംവിധായകനാണ് പി.കെ.കേശവൻ നമ്പൂതിരി. ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത സംവിധായകനായിരുന്ന നമ്പൂതിരി ഒട്ടേറെ ലളിത ഗാനങ്ങളിലൂടെ ജനമനസ്സിൽ കുടിയേറി. ജയചന്ദ്രൻ ആലപിച്ച ഭക്തി ഗാന ആൽബമായ ‘പുഷ്പാഞ്ജലി ‘ യുടെ സംഗീതസംവിധായകനാണ്. ഈ ആൽബത്തിലെ വിഘ്‌നേശ്വരാ ജൻമനാളികേരം നെയ്യാറ്റിൻകര വാഴും ഗുരുവായൂരമ്പലം, പാറമേക്കാവിൽ, അമ്പാടി തന്നിലൊരുണ്ണി, എന്നീ ഗാനങ്ങൾ ഏറെ ജനപ്രിയമായവയാണ്. യേശുദാസിനെയും ജയചന്ദ്രനെയും കൂടാതെ ചിത്ര, വേണുഗോപാൽ , സുജാത തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ ഈണങ്ങളെ ഗാനങ്ങളായി അവതരിപ്പിച്ചു. 1981 മുതൽ പി.കെ കേശവൻ നമ്പൂതിരിയുടെ ഗാനങ്ങളാണ് ക്ഷേത്രപരിസരം ഭക്തിസാന്ദ്രമാക്കുന്നത്.

ഭാര്യ ഡോ. നിർമലാദേവി. തൈക്കാട്ടുമൂസ് കുടുംബത്തിലെ അംഗമാണ്. മക്കൾ: സച്ചിൻ (ബെംഗളൂരു), സീന (അമേരിക്ക). മരുമക്കൾ: ശ്രീപ്രിയ, ബിമൽ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp