ഫ്രാൻസ് സന്ദർശനത്തിൽ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്.


വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ വച്ചായിരുന്നു കൂടിക്കാഴ്ച.

‘ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ്അഷ്റഫ് സന്ദർശിച്ചു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു എന്നും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp