ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6 മരണം,50 പേര്‍ക്ക് പരുക്ക്.കോറോമാണ്ടൽ എക്സ്പ്രസ് ഗുഡ്‌സ് ട്രെയിനിലിടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ച് ബോഗികളാണ് പാളംതെറ്റിയത്.
രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധി മലയാളികളും അപകടത്തിൽ ഉൾപ്പെട്ടതായി വിവരം