തൃശൂർ എലൈറ്റ് ആശുപത്രിയിലെ നേഴ്സുമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. പിരിച്ചുവിട്ട രണ്ടു നേഴ്സുമാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. യുഎൻഎ നടത്തിയ സമരത്തിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടിയാണ് തിരിച്ചുവിടൽ എന്ന് ജീവനക്കാർ ആരോപിച്ചു.
മിനിമം സ്റ്റാഫിനെ നിർത്തി ബാക്കിയുള്ള ജീവനക്കാരാണ് പണിമുടക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ പ്രവർത്തനം മോശമായതിനാൽ ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പിരിച്ചുവിട്ട വരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.