ഒ.ടി.ടി റിലീസിനെതിരെ സൂചനാ സമരം; തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും.

സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ ചില നിർമാതാക്കൾ ഈ കരാർ പൂർണമായും ലംഘിക്കുന്നുവെന്നാണ് ഫിയൊക്കിന്റെ പരാതി. ഇതേ തുടർന്നാണ് സുചന സമരം.

അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp