കോഴിക്കോട് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി ബൈക്കിലിടിച്ചു. യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാവൂർ താത്തൂർ പൊയിലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ബസിന് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ വിദ്യാർത്ഥിനികൾ ഇടുങ്ങിയ വഴിയിൽ വെച്ച് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എതിർദിശയിലൂടെ ലോറി വന്ന് ബൈക്കിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.