കടുവാ ഭീതിയിൽ വയനാട് പനവല്ലി. പനവല്ലിയിൽ കടുവാ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. പുളിക്കൽ റോസയുടെ പശുക്കിടാവിനെ പരുക്കേൽപ്പിച്ചു. പുളിക്കൽ മാത്യുവിന്റെ വിട്ടിൽ പശുവിനെ കഴിഞ്ഞയാഴ്ച കടുവ കൊന്നിരുന്നു.
ഏതാനും നാളുകളായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ട്. പ്രദേശവാസികളുടെ വളർത്ത് മൃഗങ്ങളെ കടുവ കടിച്ചുകൊല്ലുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും ഭയമാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.