കാറപകടം: ദമ്മാമില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

സൗദിയിലെ ദമ്മാമില്‍ ഉണ്ടായ കാറപകടത്തില്‍ ഹൈദരാബാദ് സ്വദേശികളായ 2 ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ 11-ാം ക്ലാസ്സ് വിദ്യാര്‍ഥി ഹസ്സന്‍, 9 ആം ക്ലാസ്സ് വിദ്യാര്‍ഥി ഇബ്രാഹിം, എന്നിവരാണ് കാര്‍ അപകടത്തില്‍ മരിച്ചത്.

ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത് . ഇവരുടെ കൂടെ ഉണ്ടായ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി അമ്മാര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ദമ്മാം ഇന്റ്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി നല്‍കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp