ഇടുക്കി: സ്കൂള്‍ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്. കുളിച്ചുകൊണ്ടിരുന്ന കൂട്ടികൾക്കിടയിലേയ്ക്ക് ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളില്‍ പരിഭ്രാന്തി പരത്തി. മറയൂര്‍ പള്ളനാട് എല്‍പി സ്കൂളിലാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. ഇടവേള സമയത്ത് കളിക്കുകയായിരുന്നു കൂട്ടികള്‍. തുടര്‍ന്ന് കൂട്ടികളും ജീവനക്കാരും ക്ലാസ് മുറികളില്‍ കയറിരക്ഷടെടുകയായിരുന്നു.
സമീപവാസിയായ ദുരൈരാജിനെ ഒന്നരവര്‍ഷം മുന്‍പ് ആക്രമിച്ചു കൊലപെടുത്തിയ കാട്ടുപോത്താണ് സ്കൂൾ മുറ്റത്ത് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് കൂടാതെ മറ്റൊരു കുട്ടം കാട്ടുപോത്തുകളും ഈ പ്രദേശത്തിന് ഭീഷണിയായിരിക്കുകയാണ്. കാട്ടുപോത്തുകൾ കൂട്ടമായും അല്ലാതെയും അക്രമണം നടത്തുന്നത് സ്ഥിരമായിരിക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു.