വൈക്കം: വൈക്കം തലയാഴം ചെട്ടി മംഗലത്ത് വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം.ബുധനാഴ്ച വൈകിട്ട് 5നാണ് അപകടം.വള്ളത്തിൽ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് പേരാണ്. രക്ഷപ്പെട്ട നാല് പേരെ ആശുപത്രിയിൽ എത്തിച്ചു.
ചെട്ടി കരിയിലുള്ള മരണവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്.ശരതിൻ്റെ പിതാവ് ശശി, മാതാവ് അംബിക, സഹോദരി ശാരി, സഹോദരി പുത്രി ഇതിക എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.രക്ഷപ്പെട്ടവരിൽ ഇതികയുടെ നില ഗുരുതരമാണ്.